ലഹരിമുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ പ്രതികാരം; താമരശ്ശേരിയിൽ അനുജനെ വാളിന് വെട്ടി ജ്യേഷ്ഠന്‍

ക്ഷേത്രത്തിലെ ഗുരുതിത്തറയിലുണ്ടായിരുന്ന വാളെടുത്ത് വീട്ടില്‍ എത്തിയാണ് പ്രതി അനുജനെ വെട്ടിയത്

ലഹരിമുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ പ്രതികാരം; താമരശ്ശേരിയിൽ അനുജനെ വാളിന് വെട്ടി ജ്യേഷ്ഠന്‍
dot image

കോഴിക്കോട്: താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദി(നെ) വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് പ്രതി അനുജനെ വെട്ടിയത്. ലഹരിക്കടിമയായ അർജുനനെ സഹോദരൻ ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതി ക്ഷേത്രത്തിലെത്തുന്നതിന്റെയും ഗുരുതിത്തറയില്‍ നിന്ന് വാളെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlight: Youth attacks brother with sword in Thamarassery

dot image
To advertise here,contact us
dot image