എറണാകുളത്ത് വിദ്യാർഥിനി ഹോസ്റ്റലിലെ ജീവനൊടുക്കിയ നിലയിൽ;മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ആത്മഹത്യാകുറിപ്പ്

ഹോസ്റ്റലിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

എറണാകുളത്ത് വിദ്യാർഥിനി ഹോസ്റ്റലിലെ ജീവനൊടുക്കിയ നിലയിൽ;മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ആത്മഹത്യാകുറിപ്പ്
dot image

എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങൂര്‍ രാജഗിരി വിശ്വ ജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയാണ് (21) മരിച്ചത്. കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർഥിനിയാണ്. മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലാണ് ആത്മഹത്യാക്കുറിപ്പ്. പൊലീസ് കേസ്‌ എടുത്ത് അന്വേഷണം തുടങ്ങി

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content highlights : Student commits suicide in hostel

dot image
To advertise here,contact us
dot image