
May 24, 2025
09:00 AM
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട സ്വാദേശി എൻ വിനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശൈലജയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു സംഭവം. 'റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ' എന്ന അടിക്കുറിപ്പിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതി.
Content Highlights: One arrested at defamatory content against KK Shailaja