ആദിവാസി ദമ്പതികളുടെ പ്രതിഷേധം; വാങ്ങിയ ഭൂമി വിൽപ്പന നടത്താൻ പാടില്ലാത്തതെന്ന് ഡിഎഫ്ഒ, പഠിക്കട്ടെയെന്ന് മന്ത്രി

ദമ്പതികൾ വാങ്ങിയിരിക്കുന്ന സ്ഥലം ക്രയവിക്രയം നടത്താൻ പാടില്ലാത്ത സ്ഥലമാണെന്നും വാങ്ങൽ തന്നെ നിയമ വിരുധമാണെന്നും മൂന്നാർ ഡിഎഫ്ഒ.

ആദിവാസി ദമ്പതികളുടെ പ്രതിഷേധം; വാങ്ങിയ ഭൂമി വിൽപ്പന നടത്താൻ പാടില്ലാത്തതെന്ന് ഡിഎഫ്ഒ, പഠിക്കട്ടെയെന്ന് മന്ത്രി
dot image

ഇടുക്കി: വനം വകുപ്പ് ഓഫീസിനു മുമ്പിലെ ആദിവാസി ദമ്പതികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് മൂന്നാർ ഡിഎഫ്ഒ. ദമ്പത്തികൾ വാങ്ങിയിരിക്കുന്ന സ്ഥലം ക്രയവിക്രയം നടത്താൻ പാടില്ലാത്ത സ്ഥലമാണെന്നും വാങ്ങൽ തന്നെ നിയമ വിരുധമാണെന്നും മൂന്നാർ ഡിഎഫ്ഒ. 'നിയമ വിരുദ്ധമായി വാങ്ങിയ ഭൂമിയിൽ വനം വകുപ്പിന് എൻഓസി കൊടുക്കാൻ തടസ്സമുണ്ട്. ഇവ‍ർക്കുള്ള വനാവകാശ പ്രകാരമുള്ള 9 സെൻ്റ ഭൂമിയല്ലാത്ത 30 സെൻ്റ വേറെയുണ്ട്. ആ30 സെൻ്റിൽ വനാവകാശ പ്രകാരം വീട് വെക്കാം.' മൂന്നാർ ഡിഎഫ്ഒ പറഞ്ഞു. ബാക്കി കാര്യങ്ങൾ വിശദമായി അന്വേഷിച്ച‌ ശേഷം തീരുമാനിക്കാമെന്നും നിലവിൽ ഈ സ്ഥലത്ത് തൻ്റെ പരിമിതിക്കുള്ളിൽ അനുവാദം നൽകാൻ സാധിക്കില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മൂന്നാ‌‍ർ ഡി എഫ് ഒയോട് വിഷയത്തിൽ റിപ്പോ‍‌ർട്ട് തേടിയിട്ടുണ്ടെന്നും വിഷയം പഠിച്ചിട്ട് പറയാമെന്നും വനംവകുപ്പ് മന്ത്രി അറിയിച്ചു.

വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ലെന്ന പരാതിയുമായാണ് ദമ്പതികൾ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നത്. കണ്ണമ്പടി മുല്ലയൂരിലെ വലിയമുഴിക്കൽ രാജപ്പൻ ഭാര്യ ലൈല ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിർമ്മിക്കാൻ കരാറും നൽകി. പക്ഷെ വനം വകുപ്പ് എൻ ഒ സി നൽകുന്നില്ലയെന്നതാണ് പരാതി. എൻ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദമ്പതികൾ അറിയിച്ചു.

Content highlight- Munnar DFO, Saseendran said that after studying, there is an obstacle to give NOC for the purchased land illegally.

dot image
To advertise here,contact us
dot image