വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ സഹപ്രവർത്തകർക്ക് വീട് നൽകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്റിൻ, കോഴിക്കോട് സിറ്റി പൊലീസ് സ്റ്റേഷനിലെ ശിഹാബുദ്ദീൻ എന്നിവർക്കാണ് ഉരുൾപൊട്ടലിൽ വീട് നഷ്ടമായത്

dot image

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായ മൂന്ന് സഹപ്രവർത്തകർക്ക് വീട് വെച്ചു നൽകാൻ തീരുമാനിച്ച് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്റിൻ, കോഴിക്കോട് സിറ്റി പൊലീസ് സ്റ്റേഷനിലെ ശിഹാബുദ്ദീൻ എന്നിവർക്കാണ് ഉരുൾപൊട്ടലിൽ വീട് നഷ്ടമായത്.

മൂന്നുപേർക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയിൽ അഞ്ച് സെൻ്റ് സ്ഥലം വീതം വാങ്ങി നൽകാനാണ് സംഘം തീരുമാനിച്ചത്. എല്ലാം നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം.

dot image
To advertise here,contact us
dot image