നേവീ ടീം നദിക്ക് കുറുകെ പാലം നിർമ്മിക്കും; രക്ഷാപ്രവർത്തനം രാത്രിയിലും തുടരും, വെളിച്ചം എത്തിക്കും

കാലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റിങ് പരാജയപ്പെട്ടു

dot image

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിലെ രക്ഷാ പ്രവർത്തനത്തിനായി ഏഴിമലയിലെ നേവി ടീം നദിക്ക് കുറുകെ പാലം നിർമ്മിക്കുമെന്ന് മന്ത്രിമാരായ കെ രാജന്, മുഹമ്മദ് റിയാസ്, ഒആര് കേളു, എകെ ശശീന്ദ്രന് എന്നിവര് പറഞ്ഞു. സന്നദ്ധസേവകർ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് അറിയിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട ഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തുന്നതാണ് നല്ലത്. കാലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റിങ് പരാജയപ്പെട്ടു. രക്ഷാപ്രവർത്തനം രാത്രിയിലും തുടരും. രക്ഷാ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ വെളിച്ചമെത്തിക്കുമെന്നും മന്ത്രിമാര് പറഞ്ഞു.

എന്താണ് ബെയ്ലി പാലം:

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്ലി പാലം. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിൽ എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും കൂടുതൽ സംഘങ്ങൾ എത്തി. മുണ്ടക്കൈ പ്രദേശത്തുള്ളവരെ ദൗത്യ സംഘമെത്തി രക്ഷപ്പെടുത്തി ചൂരൽമലയിലേക്ക് മാറ്റുകയാണ്. ട്രീ വാലി റിസോർട്ട്, മദ്രസ, പള്ളി, ക്ഷേത്രം എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല

അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. മരണ സംഖ്യ ഉയർന്നുവരികയാണ്. ആശുപത്രികൾ മൃതദേഹങ്ങള് കൊണ്ട് നിറഞ്ഞു.

dot image
To advertise here,contact us
dot image