നെന്മാറ വേല ഇന്ന്; നെന്മാറ, വല്ലങ്ങി ദേശങ്ങൾക്ക് ആഘോഷ നാൾ

ഇന്ന് വൈകീട്ട് 6:30നും മൂന്നാം തീയതി പുലർച്ചെ 3:00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ നടക്കുക

dot image

പാലക്കാട്: കേരളത്തിലെ ഏറ്റവും മനോഹരമായ ഉത്സവങ്ങളിൽ ഒന്നായ പാലക്കാട്ടെ നെന്മാറ - വല്ലങ്ങി വേല ഇന്ന്. മധ്യകേരളത്തിലെ പ്രധാന ഉത്സവമായ നെന്മാറ വേലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഗജവീരന്മാർക്കും കുടമാറ്റത്തിനുമൊപ്പം കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെ മാത്രം അഴകാണ്. വൈകീട്ടും പുലർച്ചെയും നെന്മാറ - വല്ലങ്ങി ദേശങ്ങൾ മത്സരിച്ച് നടത്തുന്ന വെടിക്കെട്ട് കാണാൻ പതിനായിരങ്ങളാണ് ഇന്ന് നെന്മാറയിലേക്ക് വണ്ടി കയറുക. ഇന്ന് വൈകീട്ട് 6:30നും മൂന്നാം തീയതി പുലർച്ചെ 3:00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ നടക്കുക. എല്ലാ വർഷവും മലയാള മാസമായ മീനത്തിലെ 20-ാം ദിവസമാണ് വേല.

നെല്ലിയാമ്പതി മലനിരകളും നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾക്കുമിടയിലൂടെ ഗജവീരന്മാർ അണിനിരന്ന് നിൽക്കുന്നത് കാണാൻ താന്നെ പ്രത്യേക ഭംഗിയാണ്. നെല്ലിക്കുളങ്ങര ഭഗവതിയുടെ അധിപനായ ദേവിയുടെ ജന്മദിനമാണ് ഈ ഉത്സവം എന്നാണ് വിശ്വസം. പൂരത്തിനൊപ്പം വേലയുടെ പ്രധാന ആകർഷണം ഗംഭീര വെടിക്കെട്ടാണ്. ഗാംഭീര്യത്തിനും ആഡംബരത്തിനും പേരുകേട്ട നെന്മാറ വേല രണ്ട് ദേശങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരം കൂടിയാണ്. മീനം ഒന്നിന് ആരംഭിക്കുന്ന ഉത്സവത്തിലെ പ്രധാന ആകർഷണം കുമ്മാട്ടി, കരിവേല തുടങ്ങിയ പരമ്പരാഗത നാടൻ കലകളുടെ വിവിധ രൂപങ്ങളാണ്.

വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാല്ർ, അനുമതി ലഭിച്ചതായി ഇരുദേശങ്ങളിലെയും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പിന്നീട് അറിയിക്കുകയായിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെ അനുമതി ലഭിച്ചെന്നാണ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്. വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് അനുമതി. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിച്ചിരുന്നു.

രാഹുൽ ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിക്കും; കല്പ്പറ്റ ടൗണില് റോഡ് ഷോ
dot image
To advertise here,contact us
dot image