
തിരുവനന്തപുരം: എസ്എസ്എൽസി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ തുടങ്ങുന്നതിൽ ആശങ്ക അറിയിച്ച് വിദ്യാർത്ഥികൾ. എസ്എസ്എൽസി ഉത്തരക്കടലാസ് പുനഃപരിശോധന ഇന്നലെയാണ് ആരംഭിച്ചത്. എന്നാൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകൾക്കുള്ള അവസരം നൽകിയിരിക്കുകയാണ്. ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇത് നിരവധി കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് ആശങ്ക.
മൂന്ന് ദിവസം കൊണ്ട് പുനർമൂല്യനിർണയം പൂർത്തിയാക്കാനും തുടർന്ന്, ഏതാനും ദിവസങ്ങൾകൊണ്ട് ഫലം തയാറാക്കാനുമായിരുന്നു ലക്ഷ്യം. എന്നാൽ കാലവർഷക്കെടുതി കാരണം വടക്കൻ ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ പകുതിപോലും അധ്യാപകർ ആദ്യദിനത്തിൽ മൂല്യനിർണയത്തിന് എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് എസ്എസ്എൽസി പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതു വരെ നീട്ടണമെന്നാണ് ആവശ്യം.
Content Highlights- Plus One allotment has arrived, but SSLC re-examination results are delayed; students are worried