തൃശൂരില് പരിഗണിക്കരുതെന്ന് ടി എന് പ്രതാപന് നിരന്തരം ആവശ്യപ്പെട്ടിരുന്നു; ബെന്നി ബെഹ്നാന്

തൃശൂരില് നിന്ന് പ്രതാപനെ മാറ്റിയത് അദ്ദേഹം അയോഗ്യനായതുകൊണ്ടല്ലെന്നും പകരം അദ്ദേഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ച് എടുത്ത തീരുമാനമാണെന്നും ബെന്നി ബെഹനാന് പറഞ്ഞു.

തൃശൂരില് പരിഗണിക്കരുതെന്ന് ടി എന് പ്രതാപന് നിരന്തരം ആവശ്യപ്പെട്ടിരുന്നു; ബെന്നി ബെഹ്നാന്
dot image

എറണാകുളം: തൃശൂരില് പരിഗണിക്കരുതെന്ന് ടി എന് പ്രതാപന് നിരന്തരം ആവശ്യപ്പെട്ടുവെന്ന് ബെന്നി ബെഹനാന്. മൂന്ന് വര്ഷം മുന്പ് പാര്ട്ടി തലത്തില് ആവശ്യം അറിയിച്ചിരുന്നു. തൃശൂരില് നിന്ന് പ്രതാപനെ മാറ്റിയത് അദ്ദേഹം അയോഗ്യനായതുകൊണ്ടല്ലെന്നും പകരം അദ്ദേഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ച് എടുത്ത തീരുമാനമാണെന്നും ബെന്നി ബെഹനാന് പറഞ്ഞു.

പത്മജ പാര്ട്ടി വിട്ടത് സ്ഥാനാര്ത്ഥി നിര്ണയത്തെ സ്വാധീനിച്ചിട്ടില്ല. കേരളത്തിലെ ഇരുപത് സീറ്റും വിജയിക്കേണ്ടത് രാഷ്ട്രീയ അജണ്ടയാണ്. കെ സി യുടെ സ്ഥാനാര്ത്ഥിത്വം ബിജെപിയെ സഹായിക്കില്ലേ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മത്സരിക്കുന്നത് സീറ്റ് വീണ്ടെടുക്കാന് ആണെന്നും തെറ്റായ സന്ദേശം നല്കില്ലെന്നും ബെന്നി ബെഹ്നാന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image