ആറ്റുകാലില് പൊങ്കാല സമര്പ്പിച്ച് ഭക്തര്; ചടങ്ങുകള് പൂര്ത്തിയായി

കടുത്ത ചൂടിനെ അവഗണിച്ച് ലക്ഷങ്ങളാണ് പൊങ്കാല അര്പ്പിക്കാന് തലസ്ഥാനത്തെത്തിയത്.

ആറ്റുകാലില് പൊങ്കാല സമര്പ്പിച്ച് ഭക്തര്; ചടങ്ങുകള് പൂര്ത്തിയായി
dot image

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്പ്പിച്ച് ഭക്തര്. പൊങ്കാല നിവേദ്യ ചടങ്ങുകള് പൂര്ത്തിയായി. പൊങ്കാല അര്പ്പിച്ച് ഭക്തര് മടങ്ങി തുടങ്ങി. കടുത്ത ചൂടിനെ അവഗണിച്ച് ലക്ഷങ്ങളാണ് പൊങ്കാല അര്പ്പിക്കാന് തലസ്ഥാനത്തെത്തിയത്. 2.30 ഓടെയാണ് പൊങ്കാല നിവേദ്യം സമര്പ്പിച്ചത്.

മടങ്ങുന്ന ഭക്തര്ക്ക് എല്ലാ സൗകര്യങ്ങളും പൊലീസും സംഘടനകളും ഏര്പ്പെടുത്തിയിട്ടുണ്ട്. പത്തര കഴിഞ്ഞാണ് പൊങ്കാല അടുപ്പില് അഗ്നി പകര്ന്നത്. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില് നിന്നും ദീപം മേല്ശാന്തി വിഷ്ണുവാസുദേവന് നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില് തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്ശാന്തിക്ക് കൈമാറി. അതില് നിന്നാണ് ക്ഷേത്രത്തിന് മുന്വശത്തുള്ള അടുപ്പില് തീപകര്ന്നത്.

dot image
To advertise here,contact us
dot image