കൊച്ചിയിലെ ബാറില് വെടിവെപ്പ്; മൂന്ന് പേര്ക്ക് പരിക്ക്

ബാര് ജീവനക്കാരുമായുള്ള തര്ക്കമാണ് വെടിവെപ്പില് കലാശിച്ചതെന്നാണ് വിവരം

dot image

കൊച്ചി: കലൂര് കടവന്ത്രയിലെ ബാറില് വെടിവെപ്പ്. മൂന്ന് ബാര് ജീവനക്കാര്ക്ക് പരിക്കേറ്റു. സിജിന്, അഖില് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ബാറില് മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര് പിസ്റ്റളില് നിന്നാണ് വെടിയുതിര്ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാര് ജീവനക്കാരുമായുള്ള തര്ക്കമാണ് വെടിവെപ്പില് കലാശിച്ചതെന്നാണ് വിവരം. കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല. എറണാകുളം നോര്ത്ത് പൊലീസ് സംഭവത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള് അടക്കം ശേഖരിച്ചാണ് അന്വേഷണം.

dot image
To advertise here,contact us
dot image