'ദേശാടനപക്ഷികൾ പോലും തരൂരിനെക്കാൾ തിരുവനന്തപുരത്ത് വന്നുപോയിട്ടുണ്ട്, നേരിടാൻ ശക്തനൊന്നും വേണ്ട'

'അഴിമതി പണം പങ്കുവയ്ക്കുന്നതിൽ മുൻ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തെരുവിൽ തർക്കിക്കുന്നു'

'ദേശാടനപക്ഷികൾ പോലും തരൂരിനെക്കാൾ തിരുവനന്തപുരത്ത് വന്നുപോയിട്ടുണ്ട്, നേരിടാൻ ശക്തനൊന്നും വേണ്ട'
dot image

തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി ഫണ്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന് വി വി രാജേഷ്. അഴിമതി പണം പങ്കുവയ്ക്കുന്നതിൽ മുൻ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തെരുവിൽ തർക്കിക്കുകയാണ്.

പണി പൂർത്തിയായില്ല എന്ന് മാത്രമല്ല ജനങ്ങൾക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കോർപ്പറേഷൻ ഭരണാധികാരികളും, സിപിഐഎം നേതാക്കളും നേരത്തെ തന്നെ കരാറുകാരിൽ നിന്ന് കോഴ വാങ്ങി. കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുമെന്നും സംസ്ഥാനവും അന്വേഷണം നടത്തണമെന്നും വി വി രാജേഷ് പറഞ്ഞു.

ദേശാടന പക്ഷികൾ പോലും തരൂരിനെക്കാൾ തിരുവനന്തപുരത്ത് വന്ന് പോയിട്ടുണ്ടെന്ന് ആരോപിച്ച വി വി രാജേഷ് തിരുവനന്തപുരത്ത് തരൂരിനെ നേരിടാൻ ശക്തനൊന്നും വേണ്ടെന്നും പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫെബ്രുവരി 13-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യാത്രയിൽ പങ്കെടുക്കുമെന്നും രാജേഷ് അറിയിച്ചു.

dot image
To advertise here,contact us
dot image