
പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടാന പിടി സെവൻ കൂട്ടിലായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ജനുവരി 22 ന് ധോണി കോർമ പ്രദേശത്ത് വെച്ച് പി ടി സെവനെ വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. വൈൽഡ് ലൈഫ് ചീഫ് വെറ്ററനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടികൂടിയത്. കോന്നി സുരേന്ദ്രൻ, വിക്രം, ഭരതൻ തുടങ്ങിയ കുംകിയാനകളും സംഘത്തിലുണ്ടായിരുന്നു. നിലവിൽ ധോണിയിലെ ഫോറസ്റ്റ് ക്യാമ്പിൽ ഇടത് കണ്ണിൻ്റെ ചികിത്സയിലാണ് ധോണി എന്ന പി ടി സെവൻ.
പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; അൽപസമയത്തിനകം മോദിയെത്തുംപാലക്കാട് ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പി ടി സെവനെ മയക്കുവെടിവെച്ചായിരുന്നു 2023 ജനുവരി 22-ന് പിടിക്കൂടിയത്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞത്. കറുത്ത തുണിയുപയോഗിച്ച് കണ്ണ് ഭാഗം മറച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് പാലക്കാട്ട് ഒരുക്കിയിരുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. നാലുവർഷം വരെ കൂട് ഉപയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്.
'ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്തപോലെ'; രാമക്ഷേത്ര ഉദ്ഘാടനത്തിൽ എം വി ഗോവിന്ദൻകഴിഞ്ഞ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങി വിഹരിക്കുകയായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് അന്ന് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പന് പതിവായി എത്താറുണ്ടായിരുന്നു. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചായിരുന്നു കാട്ടുകൊമ്പന്റെ വരവ്.