കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഇന്ന് രാജിവെക്കും

മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടുക മുസ്ലിംലീഗുമായുള്ള മുൻധാരണ പ്രകാരമാണ് രാജി

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഇന്ന് രാജിവെക്കും
dot image

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഇന്ന് രാജിവെക്കും. മുസ്ലിം ലീഗുമായുള്ള മുൻധാരണ പ്രകാരമാണ് രാജി. മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടുക എന്നതായിരുന്നു മുൻധാരണ. ആദ്യഘട്ടത്തിൽ കോൺഗ്രസ് രാജ്യസന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് മേയർ രാജിവെക്കാൻ തീരുമാനിച്ചത്. പുതിയ മേയർ ആരാണെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.

മുസ്ലിംലീഗുമായുള്ള മുൻധാരണ പ്രകാരമാണ് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെക്കുന്നത്. രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനായിരുന്നു ലീഗുമായുള്ള ധാരണ. എന്നാൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് രാജി വെയ്ക്കാൻ തയ്യാറായില്ല. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ ഭാഗമായാണ് മൂന്ന് വർഷത്തിന് ശേഷമുള്ള രാജി.

പുതിയ മേയർ ആരാവണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. പാർലമെൻററി പാർട്ടി നേതാവ് മുസ്ലിഹ് മടത്തിലും ഡെപ്യൂട്ടി മേയർ ഷബീന ടീച്ചറുമാണ് ലീഗിന്റെ പരിഗണനയിലുള്ളത്. കോർപ്പറേഷൻ പരിധിയിൽ നിർണായക സ്വാധീനശക്തി അല്ലാതിരുന്നിട്ടും ലീഗിന് മേയർ സ്ഥാനം വിട്ടുനൽകുന്നതിൽ ജില്ലയിലെ കോൺഗ്രസിനകത്ത് രണ്ടഭിപ്രായമുണ്ട്. എന്നാൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോൺഗ്രസ് രാജി വെക്കാൻ മേയറോട് ആവശ്യപ്പെട്ടത്. മുസ്ലിം ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുന്നത് ഒരു രാഷ്ട്രീയ സൂചന കൂടിയാണ്.

dot image
To advertise here,contact us
dot image