

തിരുവനന്തപുരം: തിരുവല്ലത്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഷഹനയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് തിരുവല്ലം പൊലീസ്. ഷഹന ജീവനൊടുക്കിയത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഷഹനയുടെ ആത്മഹത്യ ദുഖകരമാണെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി ഷഹനയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിൽ മാത്രമെ കൂടുതല് കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളു. അതീവ ഗുരതരമായ സംഭവമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഇന്ന് രാവിലെ 9:15 മുതലാണ് ഷഹനയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചത്. അതേസമയം, ഷഹനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവല്ലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പലവട്ടം ഷഹനയെ മാനസികമായി പീഡിപ്പിക്കുന്നതിനൊപ്പം നൗഫലിന്റെ മാതാവ് ശാരീരകമായി ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതിക്രമങ്ങൾ കൂടിവന്നതോടെ ഷഹനയെ മാതാപിതാക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വൈഗ കൊലപാതകം; അച്ഛന് സനു മോഹന് കുറ്റക്കാരന്കഴിഞ്ഞ ദിവസം നൗഫൽ വീട്ടിലെത്തി ഷഹനെ തിരികെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. നൗഫലിന്റെ സഹദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് കൂട്ടിക്കൊണ്ടു പോകാൻ വന്നത്. എന്നാൽ ഷഹന പോകാന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നൗഫൽ ബലം പ്രയോഗിച്ച് ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറി അടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു.