കോട്ടക്കൽ മുനിസിപ്പല് കമ്മിറ്റി പിരിച്ചുവിട്ടു; നഗരസഭ ഭരണം നയിക്കുന്ന ലീഗ് വിമതർ രാജിവയ്ക്കും

13 നെതിരെ 15 വോട്ടുകൾക്കായിരുന്നു മുഹ്സിന പൂവൻമഠത്തിലിന്റെ വിജയം

കോട്ടക്കൽ മുനിസിപ്പല് കമ്മിറ്റി പിരിച്ചുവിട്ടു;  നഗരസഭ ഭരണം നയിക്കുന്ന ലീഗ് വിമതർ രാജിവയ്ക്കും
dot image

മലപ്പുറം: മുസ്ലിംലീഗ് കോട്ടക്കല് മുനിസിപ്പല് കമ്മിറ്റി പിരിച്ച് വിട്ടു. ഇടതുപക്ഷ പിന്തുണയിൽ തിരഞ്ഞെടുക്കപ്പെട്ട ലീഗ് വിമത സ്ഥാനാർഥികൾ ചെയര്പേഴ്സണ്, വൈസ് ചെയര്മാന് സ്ഥാനങ്ങൾ രാജിവെക്കും. ഇന്ന് നടന്ന അനുരഞ്ജന ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷ പിന്തുണയിൽ ലീഗ് വിമത സ്ഥാനാർഥി ചെയർപേഴ്സൺ

ചെയർപേഴ്സൻ മുഹ്സിന പൂവന്മഠത്തിലും വൈസ് ചെയർമാൻ പി പി ഉമ്മറും രാജിവെക്കും. കോട്ടക്കലിൽ സിപിഐഎം പിന്തുണയോടെ ലീഗ് വിമത പക്ഷം അധികാരം പിടിച്ചിരുന്നു. ഒരാഴ്ച്ച മാത്രമാണ് മുന്നണി ബന്ധം നീണ്ടു നിന്നത്. നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടര്ന്നാണ് വീണ്ടും നഗരസഭ തിരഞ്ഞെടുപ്പ് നടന്നത്.

മുസ്ലിം ലീഗിലെ വിഭാഗീയത; കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ രാജിവെച്ചു

13 നെതിരെ 15 വോട്ടുകൾക്കായിരുന്നു മുഹ്സിന പൂവൻമഠത്തിലിന്റെ വിജയം. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്നായിരുന്നു ബുഷ്റ ഷബീറിന്റെ രാജി. പാർട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി വെച്ചതെന്ന് ബുഷ്റ ഷബീർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പാർട്ടി മാറി നില്ക്കാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. രാജിയെന്ന ധാരണയൊന്നും പാർട്ടി നേരത്തെ പറഞ്ഞതല്ല. മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം തനിക്കെതിരെ ഉണ്ടായതായും ബുഷ്റ പറഞ്ഞു.

dot image
To advertise here,contact us
dot image