'കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു'; സി രഘുനാഥ് പാർട്ടി വിടുന്നു

50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കിൽ കുറിച്ചത്.

dot image

കണ്ണൂർ: ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് പാർട്ടി വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കിൽ കുറിച്ചത്. കാര്യങ്ങൾ വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അനുയായി ആയിരുന്നു രഘുനാഥ്.

ഭാസുരാംഗനെ മിൽമയിൽ മത്സരിപ്പിക്കാൻ വിചിത്ര ഉത്തരവിറക്കി; നടത്തിയത് ദുരൂഹ നീക്കം

രഘുനാഥിന്റെ കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ടവരെ ഇതാ അവസാനം ഞാൻ കാത്തിരുന്ന ദിവസം എത്തി.. ഞാൻ മറ്റന്നാൾ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്നു..5 പതിറ്റാണ്ടിന്റെ കോൺഗ്രസ് ബന്ധം ഞാൻ അവസാനിപ്പിച്ചു പടി ഇറങ്ങുന്നു..കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ ഞാൻ സജീവമായുണ്ടാകും. ഓരോ ആളും പടി ഇറങ്ങുമ്പോൾ വിദുഷകന്മാർ സ്തുതി ഗീതം പാടട്ടെ..ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. ഭാവി തീരുമാനം എന്നെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹപ്രവർത്തകരോട് ആലോചിച്ച് മാത്രം. ഇതു വരെ പാർട്ടിക്കകത്ത് എന്നോട് ചേർന്ന് നിന്നവർ, എന്റെ വളർച്ച ആഗ്രഹിച്ചവർ, വിമർശിച്ചവർ, എല്ലാവർക്കും ഹൃദയത്തിൽ ചേർത്ത നന്ദി.. എന്ന് നിങ്ങളുടെ സി. രഘുനാഥ്.

dot image
To advertise here,contact us
dot image