നൂറനാട് മണ്ണെടുപ്പ്; ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമരക്കാർക്ക് അനുകൂലമെന്ന് സൂചന

നൂറനാട് രാപ്പകൽ സമരത്തിന് നേരെ കരാർ കമ്പനി പ്രകോപനവുമായെത്തിയതായി സമരക്കാർ ആരോപിച്ചു

dot image

ആലപ്പുഴ: നൂറനാട് മണ്ണെടുപ്പ് സംബന്ധിച്ച ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമരക്കാർക്ക് അനുകൂലമെന്ന് സൂചന. ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകിയത് എസ്ഒപി പാലിക്കാതെയെന്ന് റിപ്പോർട്ടിൽ പറയുന്നു. പാലമേലിൽ ജനകീയ സമരമാണ് നടക്കുന്നതെന്നും ജില്ലാ കളക്ടർ ജോൺ വി സാമുവേലിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.

പാലമേൽ ഉൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയിലെ ആറ് പഞ്ചായത്തുകൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളാണെന്ന് 2008 ൽ സെസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെ അവഗണിച്ചാണ് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകിയത് എന്ന് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് ഇത്തരം വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അത് കർശനമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പരാമര്ശിക്കുന്നതായാണ് സൂചന. കളക്ടർ മറ്റപ്പള്ളി മലയിൽ സന്ദർശനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ തിരയാൻ കൂടുതൽ പൊലീസുകാർ

അതിനിടെ നൂറനാട് രാപ്പകൽ സമരത്തിന് നേരെ കരാർ കമ്പനി പ്രകോപനവുമായെത്തിയതായി സമരക്കാർ ആരോപിച്ചു. കരാറുകാർ സമരപ്പന്തലിന് മുന്നിൽ ടോറസ് ലോറികളുമായെത്തി. തുടർന്ന് പൊലീസെത്തിയാണ് ലോറികൾ മാറ്റിയത്. ആശാൻ കലുങ്ക് - മാവിളപ്പടി റോഡിലും തടസം സൃഷ്ടിച്ചതായും സമരക്കാർ ആരോപിച്ചു.

dot image
To advertise here,contact us
dot image