
May 20, 2025
05:53 PM
കൊച്ചി: കളമശേരി കുസാറ്റ് കാമ്പസില് ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടം ഞെട്ടിച്ചെന്നും നാലുവിദ്യാർഥികളുടെ മരണത്തിൽ ദുഃഖമുണ്ടെന്നും ഗവർണർ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് താന് പ്രാർഥിക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.
അന്ന് പുല്ലുമേട്, ഇന്ന് കുസാറ്റ്; കേരളത്തെ ഞെട്ടിച്ച 'തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തങ്ങൾ'കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാർഥികൾ. ഇവരുടെ മൃതദേഹം കുസാറ്റിൽ പൊതുദർശനത്തിനുവച്ചു. പ്രിയ സഹപാഠികളെ അവസാനമായി ഒരുനോക്കുകാണാനായി നിരവധിപ്പേരാണ് കാമ്പസിൽ തടിച്ചുകൂടിയിട്ടുള്ളത്. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് ആണ് മരിച്ച നാലാമത്തെയാൾ. ആൽവിന്റെ മൃതദേഹം നേരെ നാട്ടിലേക്ക് കൊണ്ടുപോകും.
'സംഘാടകർക്ക് വലിയ ഉത്തരവാദിത്തമുണ്ട്'; വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് വരികയാണെന്ന് ആർ ബിന്ദുസംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോൾ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് വിവരം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് തിക്കും തിരക്കും ഉണ്ടാവുകയും ദുരന്തം സംഭവിക്കുകയും ചെയ്തത്.