
തെലുങ്ക് നടൻ നാനി നായകനായ 'ഹിറ്റ് 3' ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടവും കൂടി സിനിമ സ്വന്തമാക്കിയിരിക്കുകയാണ്.
ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം 1.3 മില്യൺ ടിക്കറ്റുകൾ വിറ്റെന്ന കണക്കാണ് പുറത്തുവരുന്നത്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്ന് 77 കോടിയും ഓവർസീസിൽ നിന്ന് 24 കോടിയുമാണ് ഹിറ്റ് 3 യുടെ കളക്ഷൻ. നാനിയുടെ തന്നെ സിനിമകളായ സരിപോദാ ശനിവാരം, ഈഗ, ഹായ് നാനാ എന്നീ സിനിമകളെ ഇതിനോടകം ഹിറ്റ് 3 മറികടന്നു. നിലവിൽ ദസറായാണ് ഇനി ഹിറ്റ് 3 യുടെ മുന്നിലുള്ള സിനിമ. 118.67 കോടിയാണ് ദസറയുടെ കളക്ഷൻ. 1.10 കോടിയാണ് ഇതുവരെ ഹിറ്റ് 3 കേരളത്തിൽ നിന്നും നേടിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം വേർഷനുകളാണ് കേരളത്തിൽ റിലീസിനെത്തിയത്. കേരളത്തിൽ നിന്നുള്ള നാനിയുടെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
1.3 MILLION+ TICKETS sold for #HIT3 on @bookmyshow alone 💥💥
— Wayfarer Films (@DQsWayfarerFilm) May 10, 2025
A superb second weekend loading for the crime thriller ❤🔥
Book your tickets now!
🎟️ https://t.co/wghW4tXLib#BoxOfficeKaSarkaar
Natural Star @NameisNani @KolanuSailesh @SrinidhiShetty7 pic.twitter.com/qbltf1XE8V
വമ്പൻ ലാഭമാണ് ചിത്രത്തിന് എല്ലാ മാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.
Content Highlights: Hit 3 sold 1.3 million tickets in book my show