പാലക്കാട് വീണ്ടും അപകടം; ബസില് നിന്ന് വീണ് വിദ്യാര്ത്ഥിക്ക് പരിക്ക്

വിദ്യാര്ത്ഥി വീണത് കണ്ടിട്ടും ബസ് നിര്ത്താതെ പോയതായും ആക്ഷേപമുണ്ട്

dot image

പാലക്കാട്: മണ്ണാര്ക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസില് നിന്ന് വീണ് വിദ്യാര്ത്ഥിക്ക് പരിക്ക്. വിദ്യാര്ത്ഥി വീണത് കണ്ടിട്ടും ബസ് നിര്ത്താതെ പോയതായും ആക്ഷേപമുണ്ട്. രാവിലെ 9 മണിക്ക് മണ്ണാര്ക്കാട് തേങ്കര റൂട്ടിലാണ് സംഭവമുണ്ടായത്.

താന് ബസ്സില് നിന്ന് ഇറങ്ങും മുമ്പ് ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാര്ത്ഥി പറയുന്നു. പാലക്കാട് ഇന്ന് മറ്റൊരു വിദ്യാര്ത്ഥിക്കും ബസ്സില് നിന്ന് പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ബസ്സിന്റെ വാതിലിനിടയില്പ്പെട്ട് വിദ്യാര്ത്ഥിയുടെ കൈയൊടിയുകയായിരുന്നു. പാലക്കാട് ബിഇഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിക്കാണ് പരിക്കേറ്റത്. ബസ് ജീവനക്കാരന് അശ്രദ്ധയോടെ വാതിലടച്ചതാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാര്ത്ഥി ആരോപിച്ചു.

dot image
To advertise here,contact us
dot image