തുലാവർഷമെത്തി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

താപനില 35 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നേക്കും. ഈ മാസം പകുതിയോടെ തുലാവര്ഷം പൂര്ണതോതില് സംസ്ഥാനത്ത് എത്തും

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്.

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവർഷം ആരംഭിക്കുന്നതോടെ പകൽ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. താപനില 35 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നേക്കും. ഈ മാസം പകുതിയോടെ തുലാവര്ഷം പൂര്ണതോതില് സംസ്ഥാനത്ത് എത്തും. ഒക്ടോബര് മുതല് ഡിസംബര് വരെയുള്ള തുലാവര്ഷ കലണ്ടറില് സാധാരണയിലും കൂടുതല് മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

dot image
To advertise here,contact us
dot image