കോടതിയലക്ഷ്യക്കേസ്: നിപുണ് ചെറിയാന് 4 മാസം തടവും പിഴയും

കോടതിയെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി

dot image

കൊച്ചി: കോടതിയലക്ഷ്യക്കേസില് വി ഫോര് കൊച്ചി പ്രസിഡന്റ് നിപുണ് ചെറിയാന് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നിപുണ് ചെറിയാന് കുറ്റക്കാരനാണെന്ന് ഹൈക്കോടതി രാവിലെ വിധിച്ചിരുന്നു. പിന്നാലെയാണ് ശിക്ഷാ പ്രഖ്യാപനം. കോടതിയെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി. കോടതിയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തില് പ്രസംഗം നടത്തി സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ഹൈക്കോടതി നിപുണിനെതിരെ സ്വമേധയാ കേസ് എടുത്തത്. വി ഫോര് കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന് കോടതി നിര്ദേശിച്ചിരുന്നു.

dot image
To advertise here,contact us
dot image