'നിങ്ങൾക്ക് അറിയുന്നതേ എനിക്കും അറിയൂ', 'ഐ ആം ഗെയിം', 'ലോക' സിനിമകളെക്കുറിച്ച് നഹാസ് ഹിദായത്ത്

'ദുൽഖർ സൽമാൻ ഐ ആം ഗെയിം എന്ന സിനിമയുടെ കൊച്ചി സെറ്റിൽ ജോയിൻ ചെയ്യും'

dot image

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ.

ഓഗസ്റ്റിൽ ദുൽഖർ സൽമാൻ ഐ ആം ഗെയിം എന്ന സിനിമയുടെ കൊച്ചി സെറ്റിൽ ജോയിൻ ചെയ്യും. പെപ്പയുടെ ലുക്ക് സിനിമയിൽ ഉടനീളം അത് തന്നെ ആയിരിക്കുമെന്നും നഹാസ് പറഞ്ഞു. ആർ ഡി എക്സ് സിനിമ കഴിഞ്ഞ ഉടൻ തന്നെ ഐ ആം ഗെയിം സിനിമയുടെ കാര്യം ദുൽഖറുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുമാത്രമല്ലാതെ ദുൽഖർ നിർമിക്കുന്ന ലോക എന്ന ചിത്രം ഗംഭീരമായിരിക്കുമെന്നും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ സുഹൃത്തുക്കൾ ആണെന്നും നഹാസ് പറഞ്ഞു. സിനിമയെക്കുറിച്ച് മറ്റൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ലോക. കല്ല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ നസ്ലെന്‍ ആണ് നായകനാവുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം കൂടിയാണിത്.

Nahas Hidayat sharing updates on Dulquer Salmaan's films.

dot image
To advertise here,contact us
dot image