'വിക്രം ആരാധകർ കുറ്റപ്പെടുത്തുന്നു', ചിയാൻ 63 അപ്ഡേറ്റുമായി നിർമാതാവ്

വിക്രമിന് അടുത്തിടെയുണ്ടായ ബോക്സ് ഓഫീസ് ക്ഷീണം മുഴുവൻ പുത്തൻ ചിത്രത്തിലൂടെ തീർക്കാൻ ആകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ

dot image

മികച്ച പ്രകടനങ്ങൾ കൊണ്ട് എന്നും സിനിമാപ്രേമികളെ അതിശയിപ്പിക്കാറുള്ള നടനാണ് ചിയാൻ വിക്രം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല വിക്രമിന്. തുടർച്ചയായ പരാജയങ്ങൾക്ക് ഒടുവിൽ വീര ധീര സൂരൻ ആണ് നടന്റെ തിയേറ്ററിൽ ചലനമുണ്ടാക്കിയ ചിത്രം. ഇപ്പോഴിതാ വീണ്ടും പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് നടൻ. മഡോൺ അശ്വിൻ സംവിധാനത്തിൽ എത്തുന്ന സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് അരുൺ വിശ്വ.

ചിയാൻ 63 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്ന് അരുൺ പറഞ്ഞു. 'സിനിമ അതിന്റേതായ സമയം എടുക്കും. വിക്രം ആരാധകർ എന്നെ കുറ്റപ്പെടുത്തുന്നു, ഞാൻ സിനിമയുടെ ഒരു അപ്‌ഡേറ്റും നൽകുന്നില്ലെന്ന് പറഞ്ഞിട്ട്. ഇത് എനിക്ക് വ്യക്തിപരമായ ഒരു പ്രോജക്റ്റാണ്. പ്രഖ്യാപനം ശരിയായ സമയത്ത് വരും,' എന്നായിരുന്നു നിർമാതാവ് അരുൺ വിശ്വ പറഞ്ഞത്.

മണ്ടേല, മാവീരൻ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മഡോൺ അശ്വിൻ. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും. നെറ്റ്ഫ്ലിക്സിലൂടെയാണ് മണ്ടേല പ്രദർശനത്തിനെത്തിയത്. ശിവകാർത്തികേയൻ നായകനായ മാവീരൻ 80 കോടിയോളമായിരുന്നു ബോക്സ് ഓഫീസിൽ നിന്നും നേടിയത്. വിക്രമിന് അടുത്തിടെയുണ്ടായ ബോക്സ് ഓഫീസ് ക്ഷീണം മുഴുവൻ പുത്തൻ ചിത്രത്തിലൂടെ തീർക്കാൻ ആകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

Content Highlights:  Producer gives update on Vikram movie chiyan 63

dot image
To advertise here,contact us
dot image