

വാഷിങ്ടണ്‍: ചൈനയില്‍ അമേരിക്ക രഹസ്യ ചാരപ്രവര്‍ത്തനം (Espionage) നടത്തുന്നുണ്ടെന്ന കാര്യം പരസ്യമായി സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചൈനയിലെ അമേരിക്കയുടെ രഹസ്യനീക്കത്തെ കുറിച്ച് ട്രംപ് സംസാരിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം നിരീക്ഷിക്കുന്നുണ്ടെന്നും, എന്നാല്‍ ചൈനയേക്കാള്‍ മികച്ച രീതിയില്‍ തങ്ങളാണ് ചാരവൃത്തി നടത്തുന്നത് എന്നായിരുന്നു ട്രംപിന്റെ വാദം. 'ഞങ്ങള്‍ ചൈനയെ നിരീക്ഷിക്കുന്നു, അവര്‍ ഞങ്ങളെയും നിരീക്ഷിക്കുന്നു. എന്നാല്‍ ചൈനയെക്കാള്‍ മികച്ച രീതിയില്‍ ഞങ്ങള്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,' ട്രംപ് പറഞ്ഞു.

യുക്രെയ്ന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെയാണ് ട്രംപ് ഇക്കാര്യം തുറന്നു സമ്മതിച്ചത്. 'യുക്രെയ്ന്റെ കാര്യത്തിലായാലും ഇറാന്റെ കാര്യത്തിലായാലും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. അവര്‍ നമ്മെ നിരീക്ഷിക്കുന്നുവെന്ന് പറയുന്നു. എങ്കില്‍ നമ്മള്‍ അവരെയും നിരീക്ഷിക്കുന്നുണ്ട്'അദ്ദേഹം പറഞ്ഞു. ഇത്രയും അമേരിക്കന്‍ ചാരപ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ സങ്കീര്‍ണമായ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ചൈനയ്‌ക്കെതിരായ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയോട് ബെയ്ജിങ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, 'ഞങ്ങളൊരിക്കലും അവരോട് ചാരപ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ പോകുന്നില്ല, പിന്നെ എന്തുകൊണ്ടാണ് എന്നോട് അത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്?' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം കൂടാതെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച ഒരു നല്ല സംഭവവികാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ചാരയെന്ന് സിശയിക്കപ്പെടുന്ന യുവതിക്കൊപ്പമുള്ള എന്‍വിഡിയ മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധം വിവാദമായി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഷി ജിന്‍പിംഗുമായുള്ള ചര്‍ച്ചയില്‍ ജെന്‍സന്‍ ഹുവാങ്ങിന്റെ വിഷയം ഉന്നയിച്ചോ എന്ന ചോദ്യത്തിന്, ആ വിഷയം ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ അതിനെ ഒരു 'ദുരന്തം' (tragedy) എന്ന് വിശേഷിപ്പിച്ച ട്രംപ്, ആ വിഷയത്തെക്കുറിച്ച് ചുരുക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടാകാമെന്ന് സമ്മതിച്ചു.
അതേസമയം, ജെന്‍സന്‍ ഹുവാങ്ങിന്റെ സാങ്കേതിക മികവിനെ ട്രംപ് വാനോളം പുകഴ്ത്തുകയും ചെയ്തു. അദ്ദേഹം അതിശയകരമായ പ്രതിഭയുള്ള വ്യക്തിയാണ്. ചില ആളുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയില്ല. അദ്ദേഹം സാങ്കേതികവിദ്യയില്‍ പത്ത് വര്‍ഷം മുന്നിലായിരുന്നു. എന്‍വിഡിയയുടെ ബ്ലാക്ക്‌വെല്‍ (Blackwell) ചിപ്പ് സാങ്കേതികവിദ്യയുടെ സങ്കീര്‍ണത കാരണം അത് ആര്‍ക്കും അനുകരിക്കാനോ പകര്‍പ്പവകാശം ലംഘിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ പ്രതിഭകളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്, അമേരിക്കയില്‍ അത്തരം ആളുകള്‍ വളരെ കുറവാണ്' എന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ സാങ്കേതിക പ്രതിഭകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കാന്‍ ട്രംപ് സ്പേസ് എക്സ് (SpaceX) സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്കിനെ സഹായിച്ച മുന്‍ അനുഭവവും പങ്കുവെച്ചു. തന്റെ ആദ്യ ഭരണകാലത്ത് മസ്‌ക്കിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം വലിയ പ്രതിസന്ധിയിലായിരുന്നു. ഇന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും അവ സുരക്ഷിതമായി തിരികെ ഇറക്കുകയും ചെയ്യുന്ന തലത്തിലേക്ക് അദ്ദേഹം വളര്‍ന്നു. അന്ന് താന്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇലോണ്‍ മസ്‌ക് ഉണ്ടാകുമായിരുന്നില്ല എന്നും ട്രംപ് അവകാശപ്പെട്ടു.
Content Highlight: US President Donald Trump has openly acknowledged that the United States conducts espionage operations in China, claiming that Washington is better at spying than Beijing. In an interview with Fox News, Trump said both countries monitor each other and refused to disclose further details of American intelligence operations. He also addressed concerns surrounding Nvidia CEO Jensen Huang and a Chinese businesswoman suspected of having links to espionage, while praising Huang's technological contributions and Nvidia's Blackwell chips. Trump additionally highlighted his past support for Elon Musk and SpaceX.