എൻവിഡിയയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു; ജെന്‍സന്‍ ഹുവാങ്ങിനെ പിന്തുണച്ച് ജീവനക്കാരൻ രാജി പ്രഖ്യാപിച്ചു

നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ജീവനക്കാരെ അതെങ്ങനെ ബാധിക്കുമെന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു

എൻവിഡിയയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു; ജെന്‍സന്‍ ഹുവാങ്ങിനെ പിന്തുണച്ച് ജീവനക്കാരൻ രാജി പ്രഖ്യാപിച്ചു
dot image

വാഷിങ്ടണ്‍: എന്‍വിഡിയയിലെ നേതൃത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധി കമ്പനിയുടെ ജീവനക്കാരിലേക്കും വ്യാപിക്കുന്നു. സിഇഒ ജെന്‍സന്‍ ഹുവാങ്ങിന്റെ അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ കമ്പനിയിലെ റോബോട്ടിക്സ് എന്‍ജിനീയറായ ഡാരല്‍ ഡായ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ജീവനക്കാരെ അതെങ്ങനെ ബാധിക്കുമെന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

എക്സിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഡാരല്‍ ഡായ് രാജി പ്രഖ്യാപിച്ചത്. ജെന്‍സന്‍ ഹുവാങ്ങിനോടുള്ള ആദരവ് പങ്കുവെച്ചതിനൊപ്പം കമ്പനി സാഹചര്യം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എന്‍ജിനീയര്‍മാര്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനും ആശയങ്ങള്‍ പങ്കുവെക്കാനും പ്രോത്സാഹനം നല്‍കുന്ന തൊഴില്‍ അന്തരീക്ഷം ഹുവാങ് സൃഷ്ടിച്ചിരുന്നുവെന്ന് ഡായ് പറഞ്ഞു. എന്‍വിഡിയയുടെ സിയുഡിഎ സാങ്കേതികവിദ്യയില്‍ ഹുവാങ് നേരത്തെ നടത്തിയ നിക്ഷേപങ്ങളിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയ്ക്ക് മുമ്പേ തന്നെ കമ്പനിയെ സജ്ജമാക്കാന്‍ സഹായിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

jensen huang
ജെന്‍സന്‍ ഹുവാങ്

അതേസമയം, ഹുവാങ്ങിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തനിക്ക് അറിയില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹുവാങ്ങിനോട് ആദരവുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ പരിശോധനകള്‍ക്ക് അതീതനാക്കുന്നില്ലെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

ചില വിവരങ്ങള്‍ ഉടന്‍ പുറത്തുവിടാന്‍ കമ്പനിക്ക് പരിമിതികളുണ്ടാകാം. എന്നാല്‍ പല കാര്യങ്ങളിലും വ്യക്തതയില്ലായ്മ ആശങ്കയുണ്ടാക്കുന്നു. ഹുവാങ് കമ്പനിയുടെ നേതൃത്വത്തിലില്ലാത്ത സാഹചര്യത്തില്‍ താനും എന്‍വിഡിയ വിടാന്‍ തീരുമാനിക്കുകയാണെന്ന് ഡായ് അറിയിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം, ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരത്തോടുള്ള കടപ്പാടും പങ്കുവെച്ചു.

Content Highlights: Nvidia robotics engineer Darrell Dai has announced his resignation, citing a lack of transparency and concerns over the company's handling of the leadership crisis surrounding Jensen Huang

dot image
To advertise here,contact us
dot image