

തെഹ്റാൻ: അമേരിക്കയെയും ഇസ്രയേലിനേയും പോലെ ഭീകര ആക്രമണങ്ങള്‍ നടത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്‌മായില്‍ ബഗായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇസ്രയേലും ഭീകര ആക്രമണം നടത്തിയാണ് ഇറാന്റെ പരമോന്നത നേതാവിനെയും ജനങ്ങളെയും വധിച്ചത്. ഇറാനെതിരെയുള്ള യുദ്ധത്തില്‍, അമേരിക്കയും ഇസ്രായേലും ഏറ്റവും പ്രകടമായ രൂപത്തില്‍ ഭരണകൂട ഭീകരത നടപ്പിലാക്കിയിട്ടുണ്ട്. അവര്‍ ഉദ്യോഗസ്ഥരെ വധിക്കുകയും സാധാരണക്കാരെ ലക്ഷ്യം വെയ്ക്കുകയും ചെയ്തു,' എന്നാണ് ബഗായ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞത്.
From the so-called “refrigerator cases” in France to allegations that Iran is plotting to assassinate U.S. officials, we are witnessing what appears to be a coordinated malign narrative campaign orchestrated by Israel’s disinformation machine. Its purpose is to portray Iran not merely as a threat to Western governments, but as an enemy of ordinary people and their everyday lives.The objective is clear: when American and European public opinion refuses to support their leaders’ warmongering, fear must be manufactured to push the public into backing an escalation of the war and to legitimize their leaders’ reckless political and military actions under the pretext of protecting public safety. At the same time, by framing U.S. officials themselves as targets of assassination threats, the campaign seeks to make the conflict personal for them.In their war of aggression against Iran, the United States and Israel have carried out state terrorism in its most blatant form - assassinating officials and targeting ordinary civilians. Iran, however, has responded, and continues to respond, with resolute resistance and legitimate self-defense. It has neither any need to resort to terror violence - like its enemies do - nor any reason to disrupt the daily lives of ordinary people - people who have themselves become victims of their own leaders’ disastrous decisions.American officials retreating into military bunkers after days of claiming victory in the war is a transparent attempt to elicit sympathy from a public already outraged by its leaders’ lies and by the fact that the United States has effectively become an instrument for advancing Israel’s priorities.No amount of spin or media manipulation will dispel their mounting fear or growing psychological distress. Iran does not need to become a mirror image of its wicked aggressors to defeat them. Nor does it see any reason to play the game of losers.
— Esmaeil Baqaei (@IRIMFA_SPOX) November 16, 2026
ഇറാന്‍ സ്വയം പ്രതിരോധം മാത്രമാണ് ചെയ്തത്. ശത്രുക്കളെപ്പോലെ ഭീകരാക്രമണം നടത്തേണ്ട ആവശ്യം ഇറാനില്ല.
സ്വന്തം നേതാക്കളുടെ വിനാശകരമായ തീരുമാനങ്ങളുടെ ഇരകളായി മാറിയ സാധാരണക്കാര്‍ യുഎസിലും ഇസ്രയേലിലുമുണ്ട്. അവരുടെ ദൈനംദിന ജീവിതം തടസ്സപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണമായി അമേരിക്ക മാറിയിരിക്കുന്നു എന്നും ബഗായ് പരിഹസിച്ചു.

അതിനിടെ, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുകയാണെന്നും ബഗായ് വിമർശിച്ചിരുന്നു. ഇത് സ്ഥാപനത്തിന്റെ സാങ്കേതികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിശ്വാസ്യതയ്ക്ക് നികത്താനാവാത്ത ആഘാതമേല്‍പ്പിച്ചെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഇറാൻ്റെ യുറേനിയം നിക്ഷേപത്തിലും ആവണവോർജ്ജ പദ്ധതികളിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഭൗതികമായ നാശനഷ്ടങ്ങള്‍ക്കപ്പുറം, ഇറാന്റെ സമാധാനപരമായ ആണവ പദ്ധതിയെക്കുറിച്ച് ഏകപക്ഷീയവും പക്ഷപാതപരവുമായ റിപ്പോര്‍ട്ടുകള്‍ ഏജൻസി സ്വീകരിച്ചെന്നും അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാധീനം ഏജൻസിയുടെ വിശ്വാസ്യതയ്ക്ക് നികത്താനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇറാൻ തുറന്നടിച്ചിരുന്നു.
Content Highlights:Iranian Foreign Ministry spokesperson Esmaeil Baghaei criticised the US and Israel, stating that Iran has no need to carry out terrorist attacks like those he attributed to the two countries.