ആക്രമണം വാള്‍ കൊണ്ട്, ഇരകളായത് 38 പേര്‍; ഉഗാണ്ടയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

ഏറെക്കാലമായി തങ്ങള്‍ അന്വേഷിക്കുകയായിരുന്ന പ്രതിയാണ് പിടിയിലായതെന്ന് സൈനിക മേധാവി

ആക്രമണം വാള്‍ കൊണ്ട്, ഇരകളായത് 38 പേര്‍; ഉഗാണ്ടയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
dot image

കംപാല: കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 38 പേരെ കൊന്നു ഭക്ഷിച്ച സീരിയല്‍ കില്ലര്‍ പിടിയിലായി. മുജുരിസി മോസസ് എന്നയാളാണ് പിടിയിലായതെന്ന് ഉഗാണ്ട സുരക്ഷ സേന മേധാവി ജനറല്‍ മുഹൂസി കൈനെരുഗാബ അറിയിച്ചു, 2010നും 2025നുമിടയിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഉഗാണ്ടയിലെ മസാക്ക, ഇബാന്‍ഡ, കാസോ ജില്ലകളിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഏറെക്കാലമായി തങ്ങള്‍ അന്വേഷിക്കുകയായിരുന്ന പ്രതിയാണ് പിടിയിലായതെന്നും സൈനിക മേധാവി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

' മുജുരിസി മോസസിനെ സുരക്ഷാ സേന പിടികൂടി എന്ന വിവരം ജനങ്ങളെ അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറും നരഭോജിയുമായ മുജുരിസി മോസസ് 2010നും 2025നും ഇടയില്‍ 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ചു. ഇയാളെ പരസ്യവിചാരണ നടത്തി വധശിക്ഷയ്ക്ക് വിധേയമാക്കും'- സൈനിക മേധാവി എക്‌സില്‍ കുറിച്ചു.

ആക്രമണം നടത്തിയിടങ്ങളിലെ വീടുകളില്‍ പ്രതി അതിക്രമിച്ച് കയറും. തുടര്‍ന്ന് വാള്‍ കൊണ്ട് ഇരയെ ആക്രമിക്കും. കുടുംബാംഗങ്ങളെ എല്ലാവരെയും ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ചില സംഭവങ്ങളില്‍ ഇരകളെ വശീകരിച്ചും കൊലപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. മുമ്പ് പലവട്ടം ഇയാള്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇയാളെ രക്ഷപ്പെടുകയോ അല്ലെങ്കില്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വിട്ടയയ്ക്കുകയോ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Mujurizi Moses has reportedly been captured by the Ugandan military

dot image
To advertise here,contact us
dot image