റിയാദിലേക്ക് ആക്രമണം ശക്തമാക്കി ഹൂതികൾ; റാസ് താനൂറ ഓയിൽ റിഫൈനറി ആക്രമിച്ചെന്ന് അവകാശവാദം

സൗദിയുടെ ആക്രമണങ്ങളെ തടഞ്ഞെന്നും ഹൂതികള്‍ അവകാശപ്പെട്ടു

റിയാദിലേക്ക് ആക്രമണം ശക്തമാക്കി ഹൂതികൾ; റാസ് താനൂറ ഓയിൽ റിഫൈനറി ആക്രമിച്ചെന്ന് അവകാശവാദം
dot image

റിയാദ്: റിയാദിലേക്ക് ആക്രമണം ശക്തമാക്കി ഹൂതികള്‍. സൗദിയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ റാസ് താനൂറ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഹൂതികള്‍. സൗദിയുടെ ആക്രമണങ്ങളെ തടഞ്ഞെന്നും ഹൂതികള്‍ അവകാശപ്പെട്ടു. ബാബ് അല്‍-മന്ദേബിന്റെ തെക്കന്‍ ദിശയില്‍ നിന്നുള്ള മുന്നേറ്റം സൈന്യം തടഞ്ഞുവെന്നാണ് യെമനിലെ ഹൂതികള്‍ അവകാശപ്പെട്ടത്. നിരവധി ബാലിസ്റ്റിക് മിസൈലുകളുമായി യെമന്‍ സര്‍ക്കാര്‍ സേനയെ ലക്ഷ്യമിട്ടതായും ആക്രമണത്തില്‍ നിരലധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.

അതേസമയം, റിയാദിനെതിരായ ഹൂതി ആക്രമണങ്ങളെ സൗദി സൈന്യം പ്രതിരോധിച്ചു. റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് നേരത്തെ, രാജ്യത്തിന്റെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അല്‍-ഹാരിഖ്, അല്‍-ഖര്‍ജ് ഗവര്‍ണറേറ്റുകള്‍ക്കും റിയാദ് നഗരത്തിനും അപകട മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

അതിനിടെ ഹോര്‍മൂസില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മൈനുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഒരു എണ്ണ ടാങ്കറിന് തീപിടിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. ട്രാക്കിംഗ് സംവിധാനങ്ങള്‍ ഓഫാക്കി കപ്പല്‍ നിരോധിത പ്രദേശത്തേക്ക് പ്രവേശിച്ചതായും ഇറാന്‍ നാവികസേന പറയുന്നു. ഇന്നലെയും റിയാദിലേക്ക് ഹൂതി ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റിയാദിലും തെക്കന്‍ പ്രദേശങ്ങളിലുമായി മൂന്ന് ഡ്രോണുകള്‍ നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിരുന്നു. സൗദിയുടെ സഖ്യസേനാ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി യെമനും അറിയിച്ചിരുന്നു.

Content Highlights: The Houthis have reportedly intensified attacks targeting Riyadh and claimed to have struck Saudi Arabia’s Ras Tanura oil refinery. Official confirmation of the reported attack remains an important development.

dot image
To advertise here,contact us
dot image