

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജിയുടെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി വാഹനം എടുത്ത സമയം പരിശോധിക്കും.
കേസിൽ ജഡ്ജിക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പൊലീസുമായി കുടുബം ചർച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കുടുംബത്തിൻ്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരെന്ന് ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാർ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.
Content Highlights: Police conducted a search at a judge’s flat in connection with the Cheranalloor road accident case. The development has drawn attention to the ongoing case.