'രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ എനിക്ക് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്'; ആത്മകഥയെക്കുറിച്ച് സോണിയ

നവംബര്‍ 10നാണ് 'Belonging: A Journey of Love' വായനക്കാരിലേക്ക് എത്തുന്നത്

'രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ എനിക്ക് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്'; ആത്മകഥയെക്കുറിച്ച് സോണിയ
dot image

ന്യൂഡല്‍ഹി: ആത്മകഥയായ 'Belonging: A Journey of Love' പുറത്തിറങ്ങുമ്പോള്‍ ചില ആളുകളെങ്കിലും തന്നെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. തന്റെ എല്ലാ അനുഭവങ്ങളും എഴുതാനുള്ള ഒരു അവസരം ഈ പുസ്തകം നല്‍കിയെന്നും അവര്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. പലരും പല കഥകളും തന്നെ കുറിച്ചെഴുതി, തന്റെ ആത്മകഥയിലൂടെ സ്വന്തം കഥ പറയാനുള്ള ഊഴമാണ് ലഭിച്ചെതെന്നും സോണിയ പറഞ്ഞു. നവംബര്‍ 10ന് തന്റെ ആത്മകഥ പുറത്തിറങ്ങുന്നതിന് പിന്നാലെ പല തമാശകളും അതിന്റെ ഭാഗമായി ഉണ്ടായേക്കാമെന്നും 79കാരിയായ സോണിയ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

' എന്നെ കുറിച്ച് ഒരുപാട് കഥകള്‍ എഴുതപ്പെട്ടിട്ടുണ്ട്, അതില്‍ പലതും തെറ്റാണ്. അത് ഒന്നുകില്‍ പടച്ചുവിട്ടതോ അല്ലെങ്കില്‍ അനാവശ്യമായ അതിശയോക്തി കലര്‍ന്നതോ ആണെന്നത് നിങ്ങള്‍ക്കറിയാം. അതിനാല്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളും, അതെന്തായിരുന്നുവെന്ന് പറയാന്‍ കഴിഞ്ഞു എന്നൊരു തോന്നാലാണ് ഇപ്പോഴുള്ളത്. ഇത് എന്റെ കഥയാണ്, എന്റെ ഭാഷ്യമല്ല, എന്റെ കഥയാണ് പറയുന്നത്'- സോണിയ പറയുന്നു. ആത്മകഥയെ കുറിച്ചുള്ള ടീസറില്‍, ഇതുവരെ എഴുതാത്ത സ്വന്തം കഥ പറയുമ്പോള്‍ എന്തായിരുന്നു മനസിൽ എന്ന ചോദ്യത്തിന് പ്രതികരിക്കവേയാണ് സോണിയ ഈ മറുപടി നല്‍കിയത്.

Sonia Gandhi revealed some accounts that she has revealed in her upcoming book. (AICC

'ആളുകള്‍ക്ക് പല ധാരണകളാണ് ഉള്ളത്. ചിലര്‍ക്ക് എന്നെ കുറിച്ചുള്ള ധാരണയില്‍ മാറ്റമുണ്ടാകാം. ചിലരുടെ ധാരണ വീണ്ടും മോശമാകാം, അതാണ് ഒരു പുസ്തകം എഴുതുമ്പോള്‍ സംഭവിക്കുക. അതിനാല്‍ നമ്മൾ സാധാരണ പറയും പോലെ ഇതിന്റെ ഭാഗമായി ചില 'തമാശകളും' ഉണ്ടാകാം.' - സോണിയ കൂട്ടിച്ചേർത്തു. അതേസമയം തന്റെ ഭര്‍ത്താവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നതെന്നും സോണിയ വീഡിയോയില്‍ പറയുന്നുണ്ട്. സ്‌നേഹത്തിന്റെ, കടമയുടെ, നഷ്ടത്തിന്റെ, തനിക്കുള്ളൊരിടം കണ്ടെത്തല്‍ എന്നിവയുടെ കഥയാണ് തന്റെ ആത്മകഥയെന്ന് സോണിയ വിശദീകരിക്കുന്നു.

നെഹ്‌റു - ഗാന്ധി കുടുംബത്തിലെ വഴിത്തിരവായ സംഭവവികാസങ്ങള്‍, രാജീവ് ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍, 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദവി വേണ്ടെന്ന തീരുമാനം എന്നിവയെല്ലാം ആത്മകഥയില്‍ സോണിയ വിശദീകരിക്കുന്നുണ്ട്. ഇറ്റലിയിലെ തന്റെ കുട്ടിക്കാലം തൊട്ടുള്ള സംഭവവികാസങ്ങളിലൂടെയാണ് സോണിയുടെ ആത്മകഥ ആരംഭിക്കുന്നത്.

Sonia Gandhi And Priyanka Gandhi
പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി


1965ല്‍ രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നതും, വിവാഹവും, മുന്‍ പ്രധാനമന്ത്രിയും ഭര്‍തൃമാതാവായ ഇന്ദിരാ ഗാന്ധിയെ പരിചയപ്പെടുത്തുന്നതും, ഇന്ത്യയിലെ ജീവിതവുമായുള്ള തന്റെ പൊരുത്തപ്പെടുലുമെല്ലാം അവര്‍ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധിയുടെ മരണം, ഇന്ദിരാഗാന്ധി വധം, രാജീവ് ഗാന്ധി വധം തുടങ്ങി രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും സോണിയ മനസ് തുറക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമിലും എക്‌സിലും സോണിയ തന്റെ അക്കൗണ്ടുകള്‍ ആരംഭിച്ചത്. സാധാരണയായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും കത്തുകളിലൂടെയും പൊതു സന്ദേശങ്ങളിലൂടെയുമായിരുന്നു തന്റെ പ്രസ്താവനകള്‍ അവര്‍ പുറത്തുവിട്ടിരുന്നത്.

Content Highlights: Sonia Gandhi said she had strongly opposed Rajiv Gandhi becoming prime minister, while discussing her autobiography

dot image
To advertise here,contact us
dot image