

വാഷിങ്ടണ്‍/ തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. ഇറാനും യുഎസും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ആക്രമണം കടുത്തതോടെ ചൊവ്വാഴ്ച എണ്ണവില ബാരലിന് 99.46ഡോളറായാണ് ഉയര്‍ന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടു തവണ യുഎസ് യുദ്ധക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് ഇറാന്റെ അഞ്ച് ഓയില്‍ ടാങ്കറുകള്‍ യുഎസ് തകർത്തു. ഗള്‍ഫ് ഒഫ് ഒമാനിലും ഖാര്‍ഗ് ദ്വീപിന് സമീപവുമാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ജോര്‍ദാനിലെ യുഎസ് വ്യോമത്താവളം ആക്രമിച്ച് കൊണ്ടാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.
അല്‍ അസ്‌റാസ് വ്യോമത്താവളത്തിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ 20ഓളം മിസൈലുകളെ തടുത്തുവെന്നും ബാക്കിയുള്ള തുറന്ന പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.
'ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് യുഎസ് യുദ്ധക്കപ്പലിനെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ രണ്ട് തവണ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി കപ്പല്‍ തടുത്തു. ഇതിന് തിരിച്ചടിയായി ഗള്‍ഫ് ഒഫ് ഒമാനില്‍ ഇറാന്റെ എണ്ണ കപ്പലുകളായ M/T കാവിസ്, M/T ചാര്‍മിനാര്‍, M/T ഹൊറിസോണ്‍ 1, M/T റീസ്‌കോയെയും ഖര്‍ഗ് ദ്വീപിന് സമീപം M/T ദേരിയയെയും യുഎസ് ആക്രമിച്ച് തകര്‍ത്തു'വെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമിക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങളോട് കപ്പല്‍ ഉപേക്ഷിക്കാന്‍ യുഎസ് സേന നിര്‍ദേശം നല്‍കിയിരുന്നുവെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
അമേരിക്കന്‍ ആക്രമണങ്ങളില്‍ ശക്തമായ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. കുവൈത്ത്, ബഹ്‌റൈന്‍ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഖാര്‍ഗ് ദ്വീപിന് സമീപമുണ്ടായ ആക്രമണം ഇറാന്റെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. ജാസ്‌കിലെ ദക്ഷിണ തുറമുറത്ത് ഗള്‍ഫ് ഒഫ് ഒമാനില്‍ മറ്റൊരു ടാങ്കര്‍ ആക്രമിക്കപ്പെട്ടെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Tensions in the Middle East have intensified after the US military destroyed five Iranian oil tankers following Iranian missile attacks on a US Navy warship, according to US officials