പെറുവിൽ ഭൂചലനം: വലിയ നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്

6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്

പെറുവിൽ ഭൂചലനം: വലിയ നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്
dot image

ലിമയ: പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം. പെറുവിലെ തെക്കന്‍ ആന്‍ഡീസ് പര്‍വതനിരകളിലാണ് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭൂചലനമുണ്ടായ മേഖലകളിലെ വീടുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.

തെക്കന്‍ പെറുവിലെ ഇക്ക, അരെക്വിപ, ഹുവാന്‍കാവെലിക്ക, അപുരിമാക്, കുസ്‌കോ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലും തലസ്ഥാനമായ ലിമയിലും ഭൂകമ്പം അനുഭവപ്പെട്ടു. പരിനകോച്ചസ് പ്രവിശ്യയുടെ തലസ്ഥാനമായ കൊറക്കോറയിലുണ്ടായ ഭൂകമ്പത്തില്‍ വീടുകള്‍ ഒഴിപ്പിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് മേധാവി ലൂയിസ് വാസ്‌ക്വസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി ജില്ലകളിലായി 22 വീടുകള്‍ക്കും ആറ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഒരു സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

Content Highlights: An earthquake in Peru caused damage in several areas, with authorities assessing the situation and monitoring the affected regions.

dot image
To advertise here,contact us
dot image