ബാങ്ക് ലോക്കറില്‍ നിന്നും മോഷണം പോയത് 81 ലക്ഷം രൂപയുടെ സ്വർണ്ണം; മുന്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റിൽ

52 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന 74കാരനായ പ്രദീപ് മൊതിറാം ഭാട്ടിയ നല്‍കിയ പരാതിയിലാണ് അറസ്റ്റ്

ബാങ്ക് ലോക്കറില്‍ നിന്നും മോഷണം പോയത് 81 ലക്ഷം രൂപയുടെ സ്വർണ്ണം; മുന്‍ ബാങ്ക് ഡെപ്യൂട്ടി  മാനേജര്‍ അറസ്റ്റിൽ
dot image

മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ചെന്നാരോപിച്ച് മുന്‍ ബാങ്ക് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രാംചന്ദ് സഹാനി (35) ആണ് അറസ്റ്റിലായത്. പ്രവാസിയായ പ്രദീപ് മൊതിറാം ഭാട്ടിയ (74) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ 52 വര്‍ഷത്തോളമായി ദുബൈയില്‍ താമസിച്ച് വരികയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 610 ഗ്രാം സ്വര്‍ണം കാണാതായതായി പ്രദീപ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാംചന്ദ് സഹാനിയിലേക്ക് എത്തുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച അന്വേഷണ സംഘം രണ്ട് വര്‍ഷത്തിനിടെ ഏകദേശം 9 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. കൂടാതെ വിവിധ സ്വര്‍ണ വായ്പാ സ്ഥാപനങ്ങളുമായി ഇയാള്‍ വ്യാപകമായി ഇടപാടുകള്‍ നടത്തിയിരുന്നതായും കണ്ടെത്തി.

പ്രതി സ്വര്‍ണ വായ്പാ സ്ഥാപനങ്ങളില്‍ പണയംവെച്ച സ്വര്‍ണത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിക്കുകയും പ്രദീപ് മൊതിറാം ഭാട്ടിയയുടെ സ്വര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ വെറും നാല് ദിവസത്തിനുള്ളില്‍ 81.8 ലക്ഷം രൂപ വിലമതിക്കുന്ന മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlight : Gold worth ₹81 lakh stolen from bank locker; former bank deputy manager arrested

dot image
To advertise here,contact us
dot image