മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു

മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു
dot image

ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും ദീര്‍ഘകാല ഏജന്റുമായ ജോര്‍ജ് മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയില്‍ വെച്ചാണ് ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സകയിലായിരുന്നു ഹോര്‍ഹെ മെസ്സി.

2026 ലോകകപ്പില്‍ അദ്ദേഹം കളി കാണാന്‍ എത്തിയിരുന്നില്ല. രോഗ ബാധിതനാണെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. 2026 ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം ലയണല്‍ മെസ്സി കണ്ണ് നിറഞ്ഞ് സംസാരിച്ചത് വാര്‍ത്തയായിരുന്നു. വ്യക്തിപരമായ ചില ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും, ആ പ്രയാസകരമായ സമയത്ത് കൂടെനിന്ന ടീമംഗങ്ങള്‍ക്ക് നന്ദി പറയുന്നതായും മെസ്സി അന്ന് വ്യക്തമാക്കിയിരുന്നു. മെസ്സിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശില്പിയായിരുന്നു ഹോര്‍ഹെ മെസ്സി.

ചെറുപ്പത്തില്‍ മെസ്സിക്ക് വളര്‍ച്ചാ ഹോര്‍മോണ്‍ വൈകല്യം നേരിട്ടപ്പോള്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ പരിശ്രമിച്ചതും, 13-ാം വയസ്സില്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ നിര്‍ണ്ണായക തീരുമാനം എടുത്തതും ഹോര്‍ഹെയായിരുന്നു. കരിയറിലുടനീളം മെസ്സിയുടെ ബിസിനസ് കാര്യങ്ങളും കരാറുകളും കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമാണ്.

content highlights: Jorge Messi, Father and Manager of Lionel Messi, Passes Away Aged 68

dot image
To advertise here,contact us
dot image