പുസ്തകം തിരികെ ലഭിച്ചത് 150 വര്‍ഷങ്ങള്‍ക്ക് ശേഷം; 28,000 ഡോളര്‍ പിഴ ചുമത്തി ലൈബ്രറി

വെള്ളം കയറി ചെറുതായി നശിച്ച നിലയിലായിരുന്നു പുസ്തകം

പുസ്തകം തിരികെ ലഭിച്ചത് 150 വര്‍ഷങ്ങള്‍ക്ക് ശേഷം; 28,000 ഡോളര്‍ പിഴ ചുമത്തി ലൈബ്രറി
dot image

കാന്‍ബറ: 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്‌ട്രേലിയന്‍ പബ്ലിക്ക് ലൈബ്രറിയില്‍ നിന്നും നഷ്ടപ്പെട്ട പുസ്തകം തിരികെ ലഭിച്ചു. 'Antiquities of Athens'
എന്ന 1858ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് കിയാമാ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന പുസ്തകശാലയ്ക്ക് തിരികെ ലഭിച്ചത്. തന്റെ വീട് പുതുക്കി പണിയുന്നതിനിടെ ഒരാള്‍ക്ക് ചിമ്മിനിക്ക് സമീപത്ത് നിന്ന് തേയിലപ്പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ പുസ്തകം ലഭിക്കുകയായിരുന്നു. വെള്ളം കയറി ചെറുതായി നശിച്ച നിലയിലായിരുന്നു പുസ്തകം.

അതേസമയം പുസ്തകം കൃത്യസമയത്ത് മടക്കിനല്‍കാത്തതിനാല്‍ ലൈബ്രറിയില്‍ നിന്നും കൊണ്ടുപോയ അന്നു മുതല്‍ മടക്കിനല്‍കിയത് വരെയുള്ള കാലയളവിലെ പിഴ 28,000 ഡോളറാണെന്ന് കിയാമ ലൈബ്രറി മാനേജര്‍ മിഷേല്‍ ഹഡ്‌സണ്‍ പറഞ്ഞു. ഇന്ത്യന്‍ രൂപയില്‍ 18.7ലക്ഷം വരുമിത്. ഒരാഴ്ചത്തേക്ക് മൂന്ന് ബ്രിട്ടീഷ് പെന്‍സ് എന്ന കണക്കിലാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഓവര്‍ഡ്യൂവിന് 'ഇത്ര'തുക ഈടാക്കണമെന്ന് ബുക്കിന്റെ കവറില്‍ അച്ചടിച്ചിട്ടുണ്ട്. 1872ല്‍ ലൈബ്രറി തുറന്ന കാലയളവിലെ നിയമവും ബുക്കില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

'അത്രയും പഴക്കം ചെന്ന ഒന്നും ഇതുവരെയും തങ്ങള്‍ക്ക് തിരിച്ച് കിട്ടിയിട്ടില്ലെന്ന്' ഹഡ്‌സണ്‍, അസോസിയേറ്റ് പ്രസിനോട് പ്രതികരിച്ചു. മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിന് ശേഷം ചില ലൈബ്രറികളില്‍ ഓവര്‍ഡ്യൂ ഐറ്റങ്ങള്‍ ലഭിക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരാണ് ഈ പുസ്തകം ലൈബ്രറിയില്‍ നിന്നും കൊണ്ടുപോയതെന്ന് അറിയാന്‍ മാര്‍ഗമില്ല. 1870ലെ രേഖകളെല്ലാം നഷ്ടമായ സാഹചര്യത്തില്‍ ഇത് കണ്ടെത്താനും നിര്‍വാഹമില്ലെന്നാണ് ഹഡ്‌സണ്‍ പറയുന്നത്. പുസ്തകത്തിലും ഇതാരാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന ഒന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലൈബ്രറിയുടെ നിയമം അനുസരിച്ച് ആരാണോ പുസ്തകം വാങ്ങിയ ശേഷം മടക്കിനല്‍കാന്‍ വൈകുന്നത്, അവര്‍ വീണ്ടും ആ പുസ്തകം കൈപ്പറ്റുന്നതിന് മുമ്പ് പിഴ അടച്ച് തീര്‍ത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ കുടുംബങ്ങളിലും കുറഞ്ഞത് ആറു പേര്‍ക്കെങ്കിലും വായിക്കാന്‍ അറിയാമെങ്കില്‍ മൂന്ന് പുസ്തകം വരെ ലഭിക്കും. അതേസമയം മദ്യലഹരിയിലെത്തുന്നവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കാറില്ല. ഈ നിയമങ്ങള്‍ അറിയാവുന്നത് മൂലമാകാം പുസ്തകം മടക്കി നല്‍കാതിരുന്നതെന്നും ഹഡ്‌സണ്‍ ചൂണ്ടിക്കാട്ടി.

ആയിരം വോളിയങ്ങളുടെ ശേഖരമുള്ള ലൈബ്രറിയിലെ 506ാം നമ്പര്‍ പുസ്തകമാണ് തിരികെ ലഭിച്ചിരിക്കുന്നത്. ലൈബ്രറി തുറന്ന് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പുസ്തകം നഷ്ടപ്പെട്ടതാകാമെന്നാണ് കണക്കാക്കുന്നത്. ലൈബ്രറിയുടെ പഴയ രേഖകളി‍ ഈ പുസ്തകത്തെ കുറിച്ച് പരാമർശമുണ്ട്. ഈ പുസ്തകം ഇനി ആര്‍ക്കും നല്‍കില്ലെന്നും ഇനിയൊരു 150 വര്‍ഷം ഈ ബുക്കിന്റെ മടങ്ങിവരവിനായി കാത്തിരിക്കാന്‍ പറ്റില്ലെന്നും ഹഡ്‌സണ്‍ പറയുന്നു.

Content Highlights: Australian Public library has received a book back after 150 years. Based on the overdue period, the calculated fine amounts to nearly Rs 19 lakh, making it an extraordinary case of a delayed library book return.

dot image
To advertise here,contact us
dot image