

കുവൈത്ത്: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. കുവൈത്ത് വ്യോമാതിർത്തിയിൽ ഇന്ന് പുലർച്ചെ നിരവധി ഡ്രോണുകൾ തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കുവൈത്തിൽ ഡ്രോൺ ആക്രമണം നടന്നത്.
ഇറാൻ-യുഎസ് യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടയിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയ ഇറാൻ, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Kuwait’s Defence Ministry says a “number of hostile drones” were intercepted in the country’s airspace at dawn