സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ ഡോണൾഡ് ട്രംപ്?; മൂന്ന് രാജ്യങ്ങൾ പിന്തുണ നൽകിയതായി റിപ്പോർട്ട്

ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിൻ്റെ പേര് നിർദേശിച്ചതായാണ് വിവരം

സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ ഡോണൾഡ് ട്രംപ്?; മൂന്ന് രാജ്യങ്ങൾ പിന്തുണ നൽകിയതായി റിപ്പോർട്ട്
dot image

നോർവേ: സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. മൂന്ന് രാജ്യങ്ങൾ ട്രംപിന് പിന്തുണ നൽകിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിൻ്റെ പേര് നിർദേശിച്ചതായാണ് വിവരം.

എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്.

നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് പുറത്ത് വിടാതെ വയ്ക്കണമെന്നാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടം. എങ്കിലും ചില പേരുകൾ ഇതിനകം നാമനിർദേശം ചെയ്ത‌വർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്‌കി, ഗ്രീൻലാൻഡ്-ഡാനിഷ് പാർലമെൻ്റേറിയൻ ആജ ചെംനിത്സ് എന്നിവരെ താൻ നാമനിർദേശം ചെയ്‌തതായി നോർവീജിയൻ നിയമതന്ത്രജ്‌ഞൻ ലാർസ് ഹാൾട്ട്ബ്രെക്കൻ വെളിപ്പെടുത്തിയിരുന്നു.

Content Highlights: US President Donald Trump's name has been included in the list of nominees for the Nobel Peace Prize, according to a report.

dot image
To advertise here,contact us
dot image