ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു

ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു
dot image

ടെൽ അവീവ്: പാകിസ്ഥാനിൽ നടന്ന യുഎസ് ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങൾ തങ്ങൾക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് - സിറിയ - യെമൻ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേർന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണ്. ഇറാൻ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചതോടെ 20 മണിക്കൂറോളം നേരം നീണ്ടുനിന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു.

ഹോർമൂസ് കടലിടുക്ക്, ആണവ പദ്ധതി എന്നിവയാണ് പ്രധാന ചർച്ചാവിഷയമായത്. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും എന്നാൽ രണ്ടുമൂന്ന് പ്രധാന വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതിനാൽ ഒരു കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മൈൽ ബാഗ്ഹായി പറഞ്ഞു.

Content Highlights: Israeli Prime Minister Benjamin Netanyahu says Israel will continue its military operations against Iran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us