'യുദ്ധത്തിന്റെ വരും ദിവസങ്ങൾ നിർണായകം, ഇറാനും ഇക്കാര്യം അറിയാം'; യുഎസ് പ്രതിരോധ സെക്രട്ടറി

യുദ്ധത്തിൽ എന്ത് ചെയ്യുമെന്നും ഇല്ലെന്നും എതിരാളിയോട് പറയുന്നതിലൂടെ പോരാടി ജയിക്കാൻ കഴിയില്ലെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു

'യുദ്ധത്തിന്റെ വരും ദിവസങ്ങൾ നിർണായകം, ഇറാനും ഇക്കാര്യം അറിയാം'; യുഎസ് പ്രതിരോധ സെക്രട്ടറി
dot image

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ വരും ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇക്കാര്യം ഇറാന് അറിയാമെന്നും സൈനികപരമായി ഇതിലൊന്നും ചെയ്യാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ കഴിഞ്ഞ വാരാന്ത്യത്തിൽ സന്ദർശിച്ചുവെന്നും രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഹെഗ്‌സെത്ത് പറഞ്ഞു. അതേസമയം യുഎസ് ഇറാൻ സംഘർഷത്തിൽ അമേരിക്കൻ കരസേന ഭാഗമാകുമോ എന്ന കാര്യം തള്ളിക്കളയാൻ അദ്ദേഹം വിസമ്മതിച്ചു.

യുദ്ധത്തിൽ എന്ത് ചെയ്യുമെന്നും ഇല്ലെന്നും എതിരാളിയോട് പറയുന്നതിലൂടെ പോരാടി ജയിക്കാൻ കഴിയില്ല. ആവശ്യമെങ്കിൽ ആ സാധ്യതയും ഉപയോഗപ്പെടുത്തും. അല്ലെങ്കിൽ ചിലപ്പോൾ അതിന്റെ ആവശ്യം ഉണ്ടായെന്നും വരില്ല. ചിലപ്പോൾ ചർച്ചകൾ ഫലം കണ്ടേക്കാമെന്നും ട്രംപ് ഇറാനിൽ കരയുദ്ധത്തിന് പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതിരോധ സെക്രട്ടറി മറുപടി പറഞ്ഞു.

എന്നാൽ ഒരുമാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെന്നും അതിൽ പുരോഗതി ഉണ്ടെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ചർച്ചകൾ ശക്തിപ്രാപിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: US Defence Secretary Pete Hegseth warns that the conflict with Iran could intensify in the coming days

dot image
To advertise here,contact us
dot image