

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ റേറ്റിങ് പൂജ്യത്തിനും താഴെയെന്ന് റിപ്പോർട്ട്. എഎഫ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് പദവിയിലെ ട്രംപിൻ്റെ രണ്ടാം ഊഴത്തിലെ ഏറ്റവും താഴ്ന്ന അംഗീകാര നിരക്കാണിത്. ഒരു യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഘട്ടത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ദുർബലമായ റേറ്റിങ് ആണെന്നാണ് എഎഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈനസ് 17 ആണ് ട്രംപിന് ജനങ്ങൾ നൽകുന്ന അംഗീകാര നിരക്ക്.
2016ൽ പ്രസിഡൻ്റായ സമയത്ത് ട്രംപിന് നെഗറ്റീവ് റേറ്റിങ് ആയിരുന്നെങ്കിലും 2025 ൽ വീണ്ടും അധികാരത്തിൽ എത്തിയത്തോടെ റേറ്റിങ് മാറിയിരുന്നു. പ്രസിഡൻ്റ് റേറ്റിങിൽ ട്രംപിന് അനുകൂലിച്ചാണ് ജനങ്ങൾ വോട്ടുചെയ്തത്. എന്നാൽ അധികാരത്തിലേറി ഒരു വർഷം പിന്നിട്ടപ്പോൾ ട്രംപിൻ്റെ അംഗീകാരനിരക്ക് കൂപ്പുകുത്തി താഴേക്ക് പോയി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ട്രംപിനെതിരെയാണ് ജനങ്ങൾ എന്നതിൻ്റെ സൂചനയായാണ് റേറ്റിങ് മാറിയതെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ റേറ്റിങ് അനുസരിച്ച് യുഎസിന്റെ ഏറ്റവും മോശമായ പ്രസിഡൻ്റ് എന്ന തലത്തിലേക്കാണ് ട്രംപിൻ്റെ പോക്ക്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പൊതുജന പിന്തുണ കുറഞ്ഞു വരുന്നതായിയുള്ള സർവ്വേ ഫലങ്ങൾ പുറത്ത് വന്നിരുന്നു. യാഹൂ/യൂഗവ് (Yahoo/YouGov) സർവേയാണ് ഫെബ്രുവരി ആദ്യവാരം സർവ്വേ പുറത്ത് വിട്ടിരുന്നത്. സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണെന്നാണ് സർവേ ഫലം സൂചിപ്പിച്ചത്. താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളതെന്നാണ് റിപ്പോർട്ട്.
Content Highlights:US President Donald Trump's approval rating is below zero, report says