

റിയാദ്: ഇറാൻ - ഇസ്രയേൽ - യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും. റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം 750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യ വിട്ടത്.
സൗദി ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി 28നാണ് റിയാദിൽ സ്‌ഫോടനങ്ങളും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായത്. തുടർന്നാണ് യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് അദ്ദേഹം മാറിയത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നാണ് ഗൾഫ് സ്ട്രീം ജി 650. ഇതിലാണ് താരവും കുടുംബവും സൗദി വിട്ട് പറന്നത്. പറക്കുന്ന കൊട്ടാരം എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ട താരത്തിന്റെ യാത്ര ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനും മുകളിലൂടെയായിരുന്നു.
Content Highlights: Football superstar Cristiano Ronaldo’s luxury private jet reportedly left Saudi Arabia for Madrid amid rising Middle East tensions linked to Iran, Israel and the USA