മോസ്കോയിൽ ഡ്രോൺ ആക്രമണം; 11 ഡ്രോണുകൾ വെടിവെച്ചിട്ടതായി അധികൃതർ, വിമാനത്താവളങ്ങൾ അടച്ചു

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്

മോസ്കോയിൽ ഡ്രോൺ ആക്രമണം; 11 ഡ്രോണുകൾ വെടിവെച്ചിട്ടതായി അധികൃതർ, വിമാനത്താവളങ്ങൾ അടച്ചു
dot image

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം. മോസ്‌കോയിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 11 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മേസ്‌കോ മേയര്‍ സെര്‍ജി സോബിയാന്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.

ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. എന്നാല്‍ മോസ്‌കോയിലെ ആക്രമണത്തില്‍ യുക്രൈനിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈല്‍ നിര്‍മാണ കേന്ദ്രത്തിന് നേരെയും യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു. യുക്രൈനില്‍ നിന്നും 1,400 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിര്‍മിച്ച ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നായിരുന്നു യുക്രൈന്‍ അവകാശപ്പെട്ടത്.

Content Highlight; Moscow Closes All International Airports Amid Wave of Drone Attacks

dot image
To advertise here,contact us
dot image