നൈജീരിയയിൽ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്

മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്

നൈജീരിയയിൽ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
dot image

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് എന്നാണ് റിപ്പോർട്ട്.

കടുണ സംസ്ഥാനത്തിലെ ഖജുരാ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ആരാധനാലയങ്ങളിൽ പ്രാർത്ഥന നടക്കുന്നതിനിടെ ആയുധധാരികൾ അതിക്രമിച്ച് എത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുമാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Content Highlights: Gunmen abducted more than 150 worshippers in simultaneous attacks on three separate churches in northwest Nigeria.

dot image
To advertise here,contact us
dot image