വിൻഡീസ് തരിപ്പണം!; ആദ്യ ടി 20 യിൽ അഫ്‌ഗാനിസ്താന് മിന്നും ജയം

വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്താന് 38 റൺസിന്റെ തകർപ്പൻ ജയം.

വിൻഡീസ് തരിപ്പണം!; ആദ്യ ടി 20 യിൽ അഫ്‌ഗാനിസ്താന് മിന്നും ജയം
dot image

ടി 20 ലോകകപ്പിന് മുന്നോടിയായുള്ള വെസ്റ്റ് ഇൻഡീസ്-അഫ്ഗാനിസ്താൻ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താന് 38 റൺസിന്റെ തകർപ്പൻ ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന ടോട്ടൽ പിന്തുടർന്ന വിൻഡീസിന്റെ മറുപടി 143 റൺസിൽ അവസാനിച്ചു.

അഫ്‌ഗാന് വേണ്ടി ഇബ്രാഹിം സദ്രാൻ (87 ), ദർവീഷ് റസൂലി (84 ) എന്നിവർ തിളങ്ങി. വിൻഡീസിന് വേണ്ടി ജോൺസൻ കാൾസ് (27 ), ക്വെന്റിൻ സാംപ്‌സൺ (30 ) ,മാത്യു ഫോർഡ് (25 ), ഗുഡാകേഷ് (28 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. അഫ്‌ഗാന് വേണ്ടി സിയാവുർ റഹ്‌മാൻ മൂന്നും റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റും നേടി.

Content Highlights;Afghanistan beat westindies in first t20 for 38 runs

dot image
To advertise here,contact us
dot image