'എന്റെ ജീവിതത്തിന്റെ സഹസ്ഥാപക, ഞാൻ അവളുടെ സഹതാരം'; അസിന് വിവാഹവാർഷികാശംസകളുമായി രാഹുൽ ശർമ

വിവാഹദിനത്തിലെ ചിത്രവും കൂടി പങ്കുവെച്ചാണ് പത്താം വിവാഹവാർഷിക ദിനത്തിൽ ജീവിതപങ്കാളിയായ രാഹുൽ അസിന് ആശംസകൾ നേർന്നിരിക്കുന്നത്.

'എന്റെ ജീവിതത്തിന്റെ സഹസ്ഥാപക, ഞാൻ അവളുടെ സഹതാരം'; അസിന് വിവാഹവാർഷികാശംസകളുമായി രാഹുൽ ശർമ
dot image

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് അസിൻ. 2016ൽ വിവാഹത്തോടെയാണ് അസിൻ സിനിമാരംഗത്ത് നിന്ന് വിട വാങ്ങുന്നത്. മൈക്രോ മാക്‌സ് സഹസ്ഥാപകൻ കൂടിയായ രാഹുൽ ശർമയെയാണ് അസിൻ ജീവിതപങ്കളിയാക്കിയത്.

പൊതുവേദികളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ് അസിൻ ഇപ്പോൾ.

പത്താം വിവാഹവാർഷിക ദിനത്തിൽ അസിന് ആശംസകൾ നേർന്നുകൊണ്ട് രാഹുൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. വിവാഹദിനത്തിലെ ചിത്രവും ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും രാഹുൽ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

തന്റെ ജീവിതത്തിന്റെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളുടെയും കാര്യങ്ങളുടെയും സഹസ്ഥാപകയാണ് അസിൻ എന്നാണ് രാഹുൽ കുറിപ്പിൽ പറയുന്നത്. അസിന്റെ കോ-സ്റ്റാറാണ് താനെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. സിനിമയെയും ബിസിനസ് മേഖലയെയും ഉപമിച്ചുകൊണ്ടുള്ള പ്രണയഹാരിയായ പദപ്രയോഗങ്ങളുമായാണ് രാഹുലിന്റെ കുറിപ്പ്.

Asin with husband Rahul

'മനോഹരമായ പത്ത് വർഷങ്ങൾ. എന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളുടെയും കോ-ഫൗണ്ടറാണ് അവൾ. ഈ നായികയുടെ ജീവിതത്തിലെ നായകനാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
പ്രിയപ്പെട്ടവളെ…നിനക്ക് പത്താം വിവാഹവാർഷികാശംസകൾ നേരുകയാണ്. വൻ വളർച്ച നേടുന്ന സ്റ്റാർട്ട് പോലെ നീ നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും നയിക്കുക. ഞാൻ നിന്റെ സെറ്റുകളിൽ എല്ലാ ദിവസവും മുടങ്ങാതെ വരും. ഒന്നിച്ചുള്ള നല്ല നാളേകൾ നേരുന്നു,' രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

രാഹുലിന്റെ പോസ്റ്റിൽ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. പൊതുവിടങ്ങളിൽ പൂർണമായും മാറിനിൽക്കുന്ന അസിൻ സമൂഹമാധ്യമങ്ങളിലും സജീവമല്ല. അതുകൊണ്ട് തന്നെ നടിയുടെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാമോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. തങ്ങളുടെ ആശംസകൾ അസിനെ അറിയിക്കുമല്ലോ എന്നും കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.

Content Highlights: actress Asin's husband Rahul shares a romantic note on 10th wedding anniversary along with pictures

dot image
To advertise here,contact us
dot image