

ഗുജറാത്ത് ജയന്റ്സിനെ 61 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർ സി ബി ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന ടോട്ടൽ പിന്തുടർന്ന ഗുജറാത്തിന്റെ മറുപടി 117 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് വേണ്ടി ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ മാത്രമാണ് പൊരുതിയത്. സയാലി മൂന്ന് വിക്കറ്റും നദീൻ ഡി ക്ലർക്ക് രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വേണ്ടി ഗൗതമി നായിക് ആണ് തിളങ്ങിയത്. താരം 55 പന്തിൽ ഒരു സിക്സറും അഞ്ചു ഫോറുകളും അടക്കം 73 റൺസ് നേടി. സ്‌മൃതി മന്ദാന 26 റൺസും റിച്ച ഘോഷ് 27 റൺസും നേടി.
ആർസിബിയുടെ ഈ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണിത്. ഒറ്റ മത്സരം പോലും തോൽക്കാതെയാണ് സ്‌മൃതിയുടെയും സംഘത്തിന്റെയും കുതിപ്പ്.
Content Highlights;GG vs RCB, WPL; rcb in to play offs