

ഡെൻമാര്‍ക്ക്: ഗ്രീൻലാഡ് പിടിച്ചെടുക്കാൻ ഒരുങ്ങുന്ന ട്രംപിന് കുടുത്ത മറുപടിയുമായി ഗ്രീൻലാൻഡ് പാര്‍ലമെൻ്റിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികൾ രംഗത്തെത്തി.അമേരിക്കക്കാരായി മാറാൻ താത്പര്യമില്ലെന്നാണ് ഗ്രീൻലാൻഡ് പ്രതിനിധികളുടെ പ്രതികരണം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ പോകുന്നുവെന്ന വൈറ്റ് ഹൗസിൻ്റെ നിരന്തര പ്രഖ്യാപനത്തിനിടെയാണ് ഗ്രീൻലാൻഡിൻ്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ എന്തും ചെയ്യുമെന്നാണ് ട്രംപ് ഭരണ കൂടത്തിൻ്റെ നിലപാട്.
'ഞങ്ങൾക്ക് അമേരിക്കക്കാരാകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഡാനിഷ് ആകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഗ്രീൻലാൻഡുകാരായി ജീവിക്കാനാണ് താത്പര്യ'മെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഗ്രീൻലാൻഡ് പാർലമെന്റിലെ അഞ്ച് പാർട്ടികൾ.
ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തെ തുടക്കം മുതലെ ഡെൻമാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗ്രീന്‍ലാന്‍ഡിനായി സൈന്യത്തെ പോലും ഉപയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു ട്രംപിൻ്റെ ആദ്യ നിലപാട്.ഗ്രീന്‍ലാന്‍ഡിൽ സ്വന്തമായി സൈനിക താവളമുള്ള അമേരിക്ക്യ്ക്ക് ഇത് എത്രത്തോളം എളുപ്പമാണെന്നതിൽ സംശയമില്ല. മാത്രമല്ല റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈയ്യേറാൻ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ, തന്ത്രപ്രധാനമായ ഈ ദ്വീപിന്റെ നിയന്ത്രണം യുഎസ് ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നാണ് ട്രംപിൻ്റെ വാദം.
നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ദ്ധ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. അതിനാൽ ഗ്രീന്‍ലാന്‍ഡിൻ്റെ സുരക്ഷയിൽ
ഡെന്‍മാര്‍കിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇതിനകം പുറത്തിറക്കിയിരുന്നു. 'ഗ്രീന്‍ലാന്‍ഡ് അവിടുത്തെ മനുഷ്യരുടേതാണ്. അവരുടെ കാര്യങ്ങള്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും മാത്രമേ തീരുമാനിക്കുകയുള്ളു', എന്ന് യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. അതിനാൽ തന്നെ അമേരിക്കയുടെ ഏതൊരു ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ അറിയിച്ചിരുന്നത്.
വെനസ്വേലയ്ക്ക് പിന്നാലെ തന്ത്രപ്രധാനവും ധാതു സമ്പന്നവുമായ ഗ്രീന്‍ലാന്‍ഡ് അധിനിവേശ ശ്രമവുമായി മുന്നോട്ടു പോകാനാണ് അമേരിക്കയുടെ നിലപാട്, ഇതിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Content Highlight:Greenland Parliament has issued a clear response to former US President Donald Trump, stating that Greenlanders are not interested in becoming American citizens. The statement comes amid renewed discussions triggered by Trump’s remarks regarding Greenland.