

കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിൽ നിന്ന് തെന്നിമാറി. 200 മീറ്റര്‍ ദൂരമാണ് വിമാനം തെന്നിമാറിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് എത്തിയ ബുദ്ധ എയറിന്റെ ടാര്‍ബോപ്രോപ്പ് പാസഞ്ചറാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തില്‍ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു.
അപകടത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
Content Highlight : Plane skids off runway in Bhadrapur; fatality reported